"Welcome to Prabhath Books, Since 1952"
What are you looking for?

പിന്നെയും ഒരു നിലാവ് - PINNEYUM ORU NILAVU

4 reviews

    അസാധാരണ പ്രകൃതക്കാരിയായ ഒരു നിഷ്കളങ്കയുടെ മനസ്സുവായിക്കുന്നതിൽ ഉത്തരവാദിത്വപ്പെട്ടവർക്കു പറ്റിപ്പോയ പിഴവുകാരണം തകർന്നുപോയ രണ്ടു ജീവിതങ്ങൾ... കാലം ഏല്പ്പിക്കുന്ന പ്രഹരങ്ങളെയെല്ലാം സധൈര്യം അതിജീവിച്ച് കാലക്ഷേപം ചെയ്യുമ്പോൾ, കൂരിരുൾ നിറഞ്ഞ ഉൾത്തടത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായി ഉറ്റുനോക്കുന്ന പുതിയ നിലാവെളിച്ചത്തെ കണ്ട് പകച്ചുപോകുന്ന മനസ്സുമായി അഞ്ജലിയെന്ന അദ്ധ്യാപിക. മാനുഷിക വികാരങ്ങളെ തൊട്ടറിയാനുള്ള കഴിവ് സ്വായത്തമാക്കിയിട്ടുള്ള ശശി തിരുമല തന്റെ സർഗ്ഗചൈതന്യത്തിൽ ഹൃദയസ്പർശിയായി ഉരുവപ്പെടുത്തിയ ഈ നോവലിൽ പ്രണയം നനുനനുത്ത ആന്ത രതാളമായി അലിയുന്നു. വായിച്ചുതീരുമ്പോൾ അനു വാചകമനസ്സിലും നിലാവുപരക്കുന്ന അനുഭവം. അനായാസ വായനയ്ക്കും ആസ്വാദനത്തിനും അനുയോജ്യമായ ലളിതവും സുതാര്യവുമായ ശൈലിയിലൂടെ വായനക്കാരെ തന്നോടൊപ്പം കൂട്ടാൻ ശശിതിരുമലയ്ക്ക് കഴിയുന്നുണ്ടെന്നതിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയാണ് ഈ നോവൽ. 

126 140-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support